പ്രതീകാത്മക ചിത്രം 
India

രാജ്യത്ത് കോവിഡ് കേസുകള്‍ 2500ലേക്ക്; ചികിത്സയിലുള്ളവര്‍ 14,241, ജാഗ്രത 

തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍. ഇന്നലെ 2451 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം 2380 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ചെന്നൈ ഐഐടിയില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 വിദ്യാര്‍ഥികളെ പരിശോധിച്ചപ്പോഴാണ് മൂന്നില്‍ രണ്ടുപേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി കണ്ടുവരുന്നത്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ