ഫയല്‍ ചിത്രം 
India

കർണാടകയിൽ കോൺ​ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഐ; ഏഴ് മണ്ഡലങ്ങളിൽ 'സൗഹൃദ മത്സരം'

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ കോൺ​ഗ്രസിനെ പിന്തുണയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ കോൺ​ഗ്രസിനെ പിന്തുണയ്ക്കും. 215 സീറ്റുകളിൽ സിപിഐ തങ്ങളെ പിന്തുണയ്ക്കുമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്ന ഏഴ് മണ്ഡലങ്ങളിൽ സൗഹൃദ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സിപിഐയുടെ പിന്തുണ തേടിയിരുന്നു. അവർ ഇതിനോടകം ഏഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ സൗഹൃദ മത്സരമാകും നടക്കുക. ബിജെപിക്ക് എതിരെ പോരാടാൻ ഉപാധികളില്ലാതെയാണ് സിപിപിഐ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.-സുർജേവാല പറഞ്ഞു. ദേശീയ പാർട്ടി പദവി നഷ്ടമായതിന് ശേഷം, നടക്കുന്ന തെരഞ്ഞെടുപ്പിൽ‌ സിപിഐയ്ക്ക് അരിവാൾ‌ നെൽക്കതിർ അടയാളത്തിൽ തന്നെ മത്സരിക്കാൻ തെരഞ്ഞെടുപ്പ്  കമ്മീഷൻ അനുമതി നൽകിയിരുന്നു.

നേരത്തെ, സിപിഎം മത്സരിക്കുന്ന ചില മണ്ഡലങ്ങളിൽ അവരെ പിന്തുണയ്ക്കുമെന്ന് ജെഡിഎസ് വ്യക്തമാക്കിയിരുന്നു. സിപിഎം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന ബ​ഗേപ്പള്ളിയിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് ജെഡിഎസ് അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി