പ്രകാശ് കാരാട്ടും പിണറായി വിജയനും  ഫയൽ
India

സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്നുമുതല്‍; യെച്ചൂരിക്ക് പകരം ചുമതല ആര്‍ക്കെന്ന് തീരുമാനിച്ചേക്കും

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള നടപടികളാകും കേന്ദ്രക്കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഇന്നും നാളെയുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള നടപടികളാകും കേന്ദ്രക്കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക. സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണോ എന്നതില്‍ തീരുമാനമുണ്ടായേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിയമിക്കണമെന്ന വാദം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഒരു പി ബി അംഗത്തിന് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും സജീവമായിട്ടുണ്ട്. പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയേക്കുമെന്നാണ് സൂചന.

യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ നീക്കങ്ങള്‍ സിപിഎം നിരീക്ഷിച്ചു വരികയാണ്. അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രക്കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം വിശദീകരിക്കും. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ അന്‍വറിന്റെ നീക്കം കാരണമായേക്കുമോയെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന് ആശങ്കയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT