സിപിഎം ഡല്‍ഹിയില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കും 
India

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ രണ്ട് സീറ്റില്‍ മത്സരിക്കും

കരവള്‍ നഗറിലും ബദര്‍പൂര്‍ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് സീറ്റുകളില്‍ മത്സരിക്കും. കരവള്‍ നഗറിലും ബദര്‍പൂര്‍ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. കരവള്‍നഗറില്‍ അഡ്വ. അശോക് അഗ്രവാളും ബദര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് ജഗദീഷ് ചന്ദ് ശര്‍മ്മയും മത്സരിക്കുമെന്ന് സിപിഎം ഡല്‍ഹി ഘടകം അറിയിച്ചു.

മറ്റന്നാള്‍ സിപിഎം പ്രകടനപത്രിക പുറത്തിറക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തി മണ്ഡലങ്ങളില്‍ പ്രധാന എതിരാളികള്‍ ആംആദ്മിയും ബിജെപിയുമാണ്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇതിനകം തന്നെ മുഴുവന്‍ മണ്ഡലത്തിലും ആംആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കല്‍ക്കാജിയില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

70 മണ്ഡലങ്ങളിലേക്കുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025 ഫെബ്രുവരിയിലോ അയിരിക്കും. 2020-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. വന്‍ വിജയം നേടിയ ആം ആദ്മി മൂന്നാം തവണയും കെജരിവാളിനെ തന്നെ മുഖ്യമന്ത്രിയാക്കി. ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ജനകീയ കോടതിയിലെ വിധിക്ക് ശേഷമെ ഇനി സര്‍ക്കാരിന്റെ ഭാഗമാകൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT