തിരുനെല്‍വേലിയില്‍ അടിച്ചുതകര്‍ത്ത സിപിഎം ഓഫീസ്‌  
India

മിശ്രവിവാഹം നടത്തി; സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുനെല്‍വേലിയില്‍ സിപിഎം ജില്ല കമ്മറ്റി ഓഫീസ് തല്ലിതകര്‍ത്തു. മിശ്രവിവാഹം നടത്തിയതിനായിരുന്നു ആക്രമണം. ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു.

യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാനായി എത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ ഉണ്ടായതിനാല്‍ അവര്‍ പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവരെ പിന്തുടര്‍ന്ന് എത്തിയ സംഘം പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന്് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ക്കുകയായിരുന്നു. സ്ത്രീകളുള്‍പ്പടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്