സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍  
India

സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്നുമുതൽ; രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കൽ പ്രധാന അജണ്ട

കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെയാണ് സി പി എം പാർട്ടി കോൺഗ്രസ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കാനായാണ് പി ബി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. 

പാർട്ടി കോൺസിന്‍റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം പി ബി തയ്യാറാക്കിയ രാഷ്ട്രീയ സംഘടന റിപ്പോർട്ട് പരി​ഗണിക്കും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. 

കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെയാണ് സി പി എം പാർട്ടി കോൺഗ്രസ് നടക്കുക. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ സംഘടനാ സമ്മേളനങ്ങൾ പൂർത്തിയായിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്