ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട രീതി കാണിച്ചു കൊടുക്കുന്ന പ്രതി 
India

'പൂട്ടും പൊളിക്കേണ്ട, താക്കോലും വേണ്ട', ലോക്കപ്പില്‍ നിന്ന് ചാടിയ രീതി കാട്ടി പ്രതി; ഞെട്ടി പൊലീസ് - വീഡിയോ 

സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് പ്രതി രക്ഷപ്പെട്ട രീതി കണ്ടു ഞെട്ടി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് പ്രതി രക്ഷപ്പെട്ട രീതി കണ്ടു ഞെട്ടി പൊലീസ്. ലോക്കപ്പില്‍ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ശേഷം പ്രതിയോടു രക്ഷപെട്ടതെങ്ങനെയെന്നു വിശദീകരിക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിലെ പുണെയില്‍ ചക്കന്‍ പൊലീസ് സ്റ്റേഷനിലാണു സംഭവം. ലോക്കപ്പിലെ രണ്ടു കമ്പികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ പ്രതി പുറത്തുകടക്കുകയായിരുന്നു. രക്ഷപെട്ടതെങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ