മുതലയെ നാട്ടുകാർ പിടികൂടിയപ്പോൾ, വീഡിയോ സ്ക്രീൻഷോട്ട് 
India

പുതിയ ബൈക്കിന് പൂജ ചെയ്യാന്‍ ഗംഗാ നദിയിലേക്ക്, 14കാരനെ കടിച്ചുകൊന്നു; മുതലയെ തല്ലിക്കൊന്ന് ബന്ധുക്കള്‍

ബിഹാറില്‍ കുടുംബത്തിലേക്ക് പുതിയതായി ബൈക്ക് വാങ്ങിയതിന്റെ സന്തോഷം അല്‍പ്പസമയത്തിനകം സങ്കടത്തിലേക്ക് വഴിമാറി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ കുടുംബത്തിലേക്ക് പുതിയതായി ബൈക്ക് വാങ്ങിയതിന്റെ സന്തോഷം അല്‍പ്പസമയത്തിനകം സങ്കടത്തിലേക്ക് വഴിമാറി. പുതിയ ബൈക്കിന് പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് കുടുംബത്തോടൊപ്പം പോയ 14 വയസുകാരനെ മുതല കടിച്ചുകൊന്നു. രോഷാകുലരായ ബന്ധുക്കള്‍ നാട്ടുകാരുമായി ചേര്‍ന്ന് മുതലയെ അടിച്ചുകൊന്ന് പ്രതികാരം ചെയ്തു.

വൈശാലി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അങ്കിത് കുമാറിനെയാണ് മുതല ആക്രമിച്ചത്. കുടുംബത്തിലേക്ക് പുതിയതായി വാങ്ങിയ ബൈക്ക് ഗംഗാനദിയില്‍ പൂജിക്കാനായി കുടുംബത്തോടൊപ്പം എത്തിയതാണ് അങ്കിത് കുമാര്‍. പൂജയുടെ ഭാഗമായി സ്‌നാനം നടത്തുന്നതിനിടെയാണ് അങ്കിത്തിനെ മുതല ആക്രമിച്ചത്. അങ്കിത്തിനെ പിടികൂടി മുതല വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങള്‍ കിട്ടിയത്.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുതലയെ പിടികൂടി. തുടര്‍ന്ന് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മുതലയെ തല്ലിക്കൊന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT