മണിപ്പൂരിൽ പ്രതിഷേധക്കാർ കാർ കത്തിച്ചപ്പോൾ പിടിഐ
India

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടിന് നേരെ ആക്രമണം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു

സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്നാണ് ആറ് കുടുംബാംഗങ്ങളെ കാണാതായത്. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT