വിഡിയോ സ്ക്രീൻഷോട്ട് 
India

നൂഹില്‍ കര്‍ഫ്യൂ ഇളവ്, യാത്ര വീണ്ടും നടത്തുമെന്ന് ഹിന്ദു മഹാപഞ്ചായത്ത്

ഈ മാസം 28നു വീണ്ടും യാത്ര നടത്തുമെന്നു ഹിന്ദു മഹാപഞ്ചായത്ത് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: വര്‍ഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ഫ്യൂവില്‍ ഇളവ്. ഈ മാസം 14, 15 തീയതികളില്‍ ജില്ലാ ഭരണകൂടമാണ് ഇളവ് പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ഈ ദിവസങ്ങളില്‍ ഇളവ് നല്‍കുന്നത്. 

ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയ ഉത്തരവ് ഇന്ന് വരെയാണ് സര്‍ക്കാര്‍ നീട്ടിയത്. ഇതു സംബന്ധിച്ചു മറ്റു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 

അതേസമയം ഈ മാസം 28നു വീണ്ടും യാത്ര നടത്തുമെന്നു ഹിന്ദു മഹാപഞ്ചായത്ത് വ്യക്തമാക്കി. ഇന്ന് പല്‍വാളില്‍ സംഘടന യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് സംഘടന യാത്ര വീണ്ടും നടത്തുമെന്നു വ്യക്തമാക്കിയത്. 

പഞ്ചായത്ത് യാത്രക്കു അനുമതി നല്‍കിയതായി സംഘടനയുടെ അംഗങ്ങള്‍ അവകാശപ്പെട്ടു. നേരത്തെ നടത്തിയ യാത്രക്കു പിന്നാലെയാണ് പ്രദേശത്ത് വര്‍ഗീയ കലാപം അരങ്ങേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത