പ്രതീകാത്മക ചിത്രം 
India

പിന്നില്‍ സൈബര്‍ ആക്രമണമോ? സേവനം തടസപ്പെട്ടതിന്റെ കാരണം അറിയിക്കാന്‍ വാട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം

സേവനം തടസപ്പെടാൻ ഇടയാക്കിയ കാരണം അറിയിക്കാൻ വാട്ട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്


ഡൽഹി: സേവനം തടസപ്പെടാൻ ഇടയാക്കിയ കാരണം അറിയിക്കാൻ വാട്ട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ സേവനങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. 

സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് സേവനം തടസപ്പെട്ടത് എന്ന് കമ്പനി പിന്നീട് അറിയിച്ചു. സൈബർ ആക്രമണമാണോ സേവനം തടസപ്പെടുന്നതിലേക്ക് എത്തിയത് എന്നാണ് ഐടി മന്ത്രാലയം പരിശോധിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനാണ് (CERT-IN) മെറ്റ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 

രണ്ടു മണിവരെ വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറാണിത് എന്നാണ് റിപ്പോർട്ടുകൾ. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്ട്‌സ്ആപ്പ് വെബ്ബും ലഭ്യമായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

SCROLL FOR NEXT