പ്രതീകാത്മക ചിത്രം 
India

വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയുടെ ദേഹത്ത് ടോയ്‌ലെറ്റ് ക്ലീനര്‍ ഒഴിച്ചു; നഗ്നയാക്കി ഹൈവേയില്‍ തള്ളി, അച്ഛന്‍ അറസ്റ്റില്‍  

ഉത്തര്‍പ്രദേശില്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരില്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരില്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമം. 40 ശതമാനം പൊള്ളലേറ്റ് നഗ്നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെ ക്രൂരകൃത്യം ചെയ്ത അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബറേലിയില്‍ ഡല്‍ഹി- ലക്‌നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതി വിവാഹം ചെയ്തത്. കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛന്‍  ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.

യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ടോയ്‌ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. മകളെ മരിക്കാന്‍ വിട്ട് ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിയിട്ടില്ലെന്നും എഎസ്പി രാജ്കുമാര്‍ അഗര്‍വാള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT