പ്രതീകാത്മക ചിത്രം 
India

പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേര്‍ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി, ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

മഥുര: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി, ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വീടിന് സമീപത്തെ കാട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. കൂടെ ഒന്‍പതുവയസുകാരിയായ സഹോദരിയും ഉണ്ടായിരുന്നു. അവിടെ വച്ച് ഗ്രാമത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അവിടെ നിന്നും രക്ഷപ്പെട്ട സഹോദരിയാണ് ഇക്കാര്യം വീട്ടില്‍ ചെന്ന് പറഞ്ഞത്. ഇതോടെ വീട്ടുകാരം അയല്‍വാസികളും പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അലോക് സിംഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT