പ്രതീകാത്മക ചിത്രം 
India

'വഴിനീളെ' ഡാന്‍സ്, മുഹൂര്‍ത്തത്തിന് എത്താന്‍ വരന്‍ വൈകി; മകളെ ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അച്ഛന്‍, 24മണിക്കൂറിനകം മറ്റൊരു ട്വിസ്റ്റ് 

മഹാരാഷ്ട്രയില്‍ മുഹൂര്‍ത്തത്തിന് എത്താന്‍ വരന്‍ വൈകിയതിന് മകളെ മറ്റൊരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അച്ഛന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുഹൂര്‍ത്തത്തിന് എത്താന്‍ വരന്‍ വൈകിയതിന് മകളെ ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അച്ഛന്‍.  24 മണിക്കൂറിനകം വരനെ മറ്റൊരു യുവതിയെ കൊണ്ട് കല്യാണം കഴിപ്പിച്ച് വധുവിന്റെ കുടുംബത്തിന് വീട്ടുകാരുടെ മറുപടി.

നാഗ്പൂരിന് സമീപമുള്ള ബുല്‍ധാന ജില്ലയിലാണ് വേറിട്ട സംഭവം. മുഹൂര്‍ത്തത്തിന് കൃത്യമായി എത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വരനും ബന്ധുക്കളും കൂട്ടുകാരും ഡിജെ പാട്ടിന് താളം പിടിച്ച് നൃത്തം വച്ചാണ് കല്യാണ മണ്ഡപത്തില്‍ എത്തിയത്. മുഹൂര്‍ത്തം കഴിഞ്ഞ് അഞ്ചുമണിക്കൂര്‍ വൈകിയാണ് വരന്‍ മണ്ഡപത്തില്‍ എത്തിയത്.

മുഹൂര്‍ത്ത സമയത്ത് വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യത്തെ ചൊല്ലി വരന്റെ വീട്ടുകാരുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് മകളെ ആ വീട്ടിലേക്ക് പറഞ്ഞുവിടേണ്ടതില്ലെന്ന് അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

വരന്റെ വീട്ടുകാര്‍ മടങ്ങിയപ്പോള്‍ ബന്ധുക്കളില്‍ നിന്ന് അനുയോജ്യനായ വരനെ മകളുടെ വിവാഹത്തിനായി അച്ഛന്‍ കണ്ടെത്തി. ഇതനുസരിച്ച് മണിക്കൂറുകള്‍ക്കകം യുവതിയുടെ വിവാഹം നടത്തി. വധുവിനെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചത് അറിഞ്ഞ വരന്റെ വീട്ടുകാര്‍ വധുവിന് കല്യാണ സമ്മാനമായി നല്‍കിയ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വധുവിന്റെ വീട്ടില്‍ എത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നാട്ടുകൂട്ടം വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു. 

പിന്നാലെയാണ് വരന് വീട്ടുകാര്‍ മറ്റൊരു യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് 24 മണിക്കൂറിനകം വരന് മറ്റൊരു വിവാഹം ബന്ധുക്കള്‍ ചേര്‍ന്ന് നടത്തി കൊടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT