പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍; തീയ്യതി ഈ മാസം 31ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലാണ്
ഇക്കാര്യം  അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

കോവിഡ് പശ്ചാത്തലത്തിലും 10, 12 ക്ലാസ്സുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ എഴുത്ത് പരീക്ഷകളായി തന്നെ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായി തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ