ഫോട്ടോ: ട്വിറ്റർ 
India

ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, അമ്മയുടെ മൃതദേഹം ചുമലിലേറ്റി പെൺമക്കൾ ശവസംസ്‌കാരം നടത്തി 

ആചാരങ്ങൾ മാറ്റിവച്ച് അമ്മയുടെ ശവസംസ്‌കാരം നടത്താൻ പെൺമക്കൾ തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: അമ്മയുടെ മൃതദേഹവും ചുമലിലേറ്റി നാല് കിലോമീറ്റർ നടന്ന് അന്ത്യകർമ്മകൾ നടത്തി പെൺമക്കൾ. അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സഹോദരന്മാർ എത്താഞ്ഞതിനെ തുടർന്നാണ് പെൺമക്കൾ ചേർന്ന് ചടങ്ങുകൾ നടത്തിയത്. 

ജതി നായക് എന്ന സ്ത്രീയുടെ ശവസംസ്‌കാരമാണ് പെൺമക്കൾ ചേർന്ന് നടത്തിയത്. രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ജതിക്ക്. ഇവരുടെ ആൺമക്കളാരും ശവാടക്കിന് എത്തിയില്ലെന്നും ഇതേത്തുടർന്ന് ആചാരങ്ങൾ മാറ്റിവച്ച് അമ്മയുടെ ശവസംസ്‌കാരം നടത്താൻ പെൺമക്കൾ തീരുമാനിക്കുകയായിരുന്നെന്നും അയൽക്കാർ പറഞ്ഞു. 

വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം തോളിലേറ്റി അവർ നടന്നു. ജതിയെ ആൺമക്കൾ വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ലെന്നും ഇതിന്റെ ദുഃഖം അവർ പങ്കുവയ്ക്കാറുണ്ടെന്നും അയൽക്കാർ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT