ആഞ്ചല്‍ - സാക്ഷം ടേറ്റ്  
India

'ജാതിയില്‍ ദുരഭിമാനം', കാമുകനെ വീട്ടുകാര്‍ കൊന്നു; സംസ്‌കാര ചടങ്ങില്‍ വച്ച് യുവതി മൃതദേഹത്തെ വിവാഹം ചെയ്തു

കൊല്ലപ്പെട്ട കാമുകന്‍ സാക്ഷം ടേറ്റിന്റെ വീട്ടിലെത്തിയാണ് യുവതി മൃതദേഹത്തില്‍ വരണമാല്യം ചാര്‍ത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രണയത്തിന്റെ പേരില്‍ കാമുകനെ കൊന്നതിന് പ്രതികാരമായി മൃതദേഹത്തില്‍ വരണമാല്യം ചാര്‍ത്തി യുവതി. മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. കൊല്ലപ്പെട്ട കാമുകന്‍ സാക്ഷം ടേറ്റിന്റെ വീട്ടിലെത്തിയാണ് യുവതി മൃതദേഹത്തില്‍ വരണമാല്യം ചാര്‍ത്തിയത്. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടില്‍ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.

സാക്ഷം ടേറ്റിനെ യുവതിയുടെ വീട്ടുകാര്‍ വെടിവച്ചും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംസ്‌കാര ചടങ്ങിന് എത്തിയപ്പോഴാണ് യുവതി മൃതദേഹത്തില്‍ മാല ചാര്‍ത്തിയത്. സഹോദരന്‍മാര്‍ വഴിയാണ് ആഞ്ചല്‍ സാക്ഷം ടേറ്റിനെ പരിചയപ്പെട്ടത്. വീട്ടിലെ പതിവു സന്ദര്‍ശനങ്ങളിലൂടെ അവര്‍ കൂടുതല്‍ അടുത്തു. മൂന്നു വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ജാതി വ്യത്യാസത്തെ ചൊല്ലി ആഞ്ചലിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. നിരവധി ഭീഷണികള്‍ ഉണ്ടായിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ആഞ്ചല്‍ ടേറ്റിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു. അവര്‍ ടേറ്റിനെ മര്‍ദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകര്‍ത്തു.

ടേറ്റിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ ആഞ്ചല്‍ അവന്റെ വീട്ടിലെത്തി. കാമുകന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തിയശേഷം അവളുടെ നെറ്റിയില്‍ സിന്ദൂരം തേച്ചു. ഇനിയുള്ള കാലം മുഴുവന്‍ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ താമസിക്കുമെന്നും പ്രഖ്യാപിച്ചു. '' സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങള്‍ക്കും തോല്‍വി സംഭവിച്ചു'' ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു. ടേറ്റിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവള്‍ പറഞ്ഞു. ടേറ്റ് മരിച്ചെങ്കിലും തങ്ങളുടെ സ്‌നേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അതിനാലാണ് അവനെ വിവാഹം കഴിച്ചതെന്നും ആഞ്ചല്‍ പറഞ്ഞു.

സംഭവത്തില്‍ യുവതിയുടെ പിതാവും സഹോദരനും ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

dead body marraigeWoman 'Marries' Lover's Body After Family Kills Him Over Caste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ രക്ഷപ്പെട്ട പോളോ കാറിന്റെ ഉടമയെ ചോദ്യം ചെയ്യും; കുരുക്കായി ഡോക്ടറുടെ മൊഴി

'പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു'; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

കത്തികൊണ്ട് കഴുത്തറുത്തു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

ഈ സ്ഥാനാർത്ഥി വോട്ട് മാത്രമല്ല, പാമ്പിനേയും പിടിക്കും! (വിഡിയോ)

തിരുവനന്തപുരത്ത് കടുവ സെന്‍സസ് എടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ കാണാനില്ല, ആശങ്ക

SCROLL FOR NEXT