എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പത്തുപേര്‍ ആശുപത്രിയില്‍; ഹോസ്റ്റലില്‍ പ്രതിഷേധം വീഡിയോ ദൃശ്യം
India

എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പത്തുപേര്‍ ആശുപത്രിയില്‍; ഹോസ്റ്റലില്‍ പ്രതിഷേധം

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിലെ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്തപാമ്പ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇതിന് പിന്നാലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ചരെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം മോശമാണെന്ന് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.ഭക്ഷണത്തില്‍ ചത്തപാമ്പിനെ കണ്ടെത്തിയ സംഭവം വച്ചുപൊറുപ്പിക്കാവുന്നതല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യവ്യക്തിയാണ് മെസ് നടത്തുന്നത്. ഹോസ്റ്റല്‍ മെസ്സില്‍ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നും മുന്‍പ് പരിശോധനയ്ക്കായി എസ്ഡിഎം എത്തിയപ്പോള്‍ 90 ശതമാനം പഴകിയ ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT