പ്രതീകാത്മക ചിത്രം 
India

കോവിഡ്-19 മൂലം മരണം: നഷ്ടപരിഹാരത്തിന് മേയ് 23 വരെ അപേക്ഷിക്കാം

ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക് മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയം നൽകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2022 മാർച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളിൽ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ നൽകാൻ മേയ് 23 വരെ സമയമുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 24 മുതൽ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇത്. 

ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന്, മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയവും നൽകും. അപേക്ഷ മരണം സംഭവിച്ച് നാലാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകണമെന്ന കേന്ദ്ര നിലപാട് സുപ്രീം കോടതി തള്ളിയിരുന്നു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തുക അനുവദിക്കണമെന്നാണ് നിർദേശം. നിശ്ചിത സമയത്ത് അപേക്ഷിക്കാനായില്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാവുന്നതാണ്. അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ നിശ്ചിത പരിധിയ്ക്കുള്ളിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാൽ അർഹിക്കുന്ന പരിഗണന നൽകി അവരുടെ കേസ് പരിഗണിക്കും.

നഷ്ടപരിഹാരത്തിനുള്ള വ്യാജ അപേക്ഷകൾ ഒഴിവാക്കുന്നതിനായി, ലഭിച്ച അപേക്ഷകളുടെ 5% ന്മേൽ ആകസ്‌മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തിൽ തന്നെ നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാൽ 2005 ലെ ഡിഎം നിയമം, വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT