പ്രതീകാത്മക ചിത്രം 
India

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രീംകോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രീംകോടതി. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ്‌സിഇയും സമര്‍പ്പിച്ച ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സമാനമായ നിലയില്‍ കുട്ടികളുടെ നിലവാരം നിര്‍ണയിക്കുന്നതിന് ഫോര്‍മുലയ്ക്ക് രൂപം നല്‍കാനാണ് സംസ്ഥാന ബോര്‍ഡുകളോട് കോടതി നിര്‍ദേശിച്ചത്. പത്തുദിവസത്തിനകം ഫോര്‍മുല തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോര്‍ഡുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

സമാനമായ നിലയില്‍ സിബിഎസ്ഇ, സിഐഎസ്‌സിഇ ബോര്‍ഡുകളും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തിലാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കാന്‍ സിബിഎസ്ഇയോട് കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ മൂല്യനിര്‍ണയ ഫോര്‍മുല സമര്‍പ്പിച്ചത്. സിബിഎസ്ഇ പദ്ധതിയില്‍ ഇടപെടാന്‍ ഒരു കാരണവുമില്ല എന്ന് ചൂണ്ടിക്കാട്ടി വിവിധ ഹര്‍ജികള്‍ തള്ളി കൊണ്ടാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചത്.നിലവില്‍ രാജ്യത്ത് 21 സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT