Narendra Modi, Donald Trump ഫയൽ
India

'ട്രംപിന്റെ നല്ല വാക്കുകളെ അഭിനന്ദിക്കുന്നു, യുഎസുമായി തന്ത്രപരമായ പങ്കാളിത്തം'; മറുപടിയുമായി മോദി

ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവ് ആയതും ഭാവിയെ മുന്‍നിര്‍ത്തിയുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ നല്ല വാക്കുകളെയും, നമ്മുടെ ബന്ധത്തെ കുറിച്ചുള്ള ക്രിയാത്മ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു. ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവ് ആയതും ഭാവിയെ മുന്‍നിര്‍ത്തിയുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്. ട്രംപിന് മറുപടിയായി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന്, വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്. ‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലാണ്. അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണ്. മഹാനായ നേതാവാണ്. ഇന്ത്യയും യുഎസും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂ’ - ട്രംപ് പറഞ്ഞു.

മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതിനെയാണ് ട്രംപ് വിമര്‍ശിച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെ നിരാശനാണ്. അക്കാര്യം അവരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വളരെ ഉയര്‍ന്ന താരിഫ് ( 50 ശതമാനം) ഏര്‍പ്പെടുത്തിയത്. ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതിനെ പരിഹസിച്ച് ട്രംപ് രംഗത്തു വന്നിരുന്നു. 'ഇരുണ്ട, ദുരൂഹ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ചേര്‍ന്നിരിക്കുന്നു. എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

Prime Minister Narendra Modi welcomed US President Donald Trump's statement that they will always be friends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

SCROLL FOR NEXT