ദീപ്തി ഗൗര്‍ മുഖര്‍ജി എക്സ്
India

വിദ്യാഭ്യാസമന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി

കഴിഞ്ഞ മാസം 23 ന് നിയമിച്ച നരേഷ് പാല്‍ ഗാംഗ് വാറിനെയാണ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി കേന്ദ്രസര്‍ക്കാര്‍. കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗര്‍ മുഖര്‍ജിയെ ആണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ മാസം 23 ന് നിയമിച്ച നരേഷ് പാല്‍ ഗാംഗ് വാറിനെയാണ് മാറ്റിയത്.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം ശക്തമായതോടെയാണ്, ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ വിനീത് ജോഷിയെ മാറ്റി, നരേഷ് പാല്‍ ഗാംഗ് വാറിനെ നിയമിച്ചത്. നരേഷിനെ നിയമിച്ച് 17 ദിവസത്തിനുശേഷമാണ് വീണ്ടും മാറ്റം വരുത്താന്‍ കാബിനറ്റ് നിയമന സമിതി തീരുമാനിച്ചത്. 1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ദീപ്തി ഗൗര്‍ മുഖര്‍ജി.

യുവജനകാര്യ വകുപ്പ് സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍ ആണ് പുതിയ കമ്പനികാര്യ സെക്രട്ടറി. 1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസറായ നരേഷ് പാല്‍ ഗാംഗ് വാറിന് പകരം നിയമനം നല്‍കിയിട്ടില്ല. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മാറ്റിയ വിനീത് ജോഷിയെ പഞ്ചായത്തീരാജ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.

നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായിരുന്നു നരേഷ് പാൽ ​ഗാം​ഗ് വാർ. എന്നാൽ, ഗംഗ്വാറിന്റെ കുടുംബാംഗങ്ങൾക്ക് ദേശീയ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതി വഴി 1.16 കോടിയോളം രൂപയുടെ സർക്കാർ സബ്സിഡി ലഭിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിയമനത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

Deepti Gaur Mukerjee appointed Higher Education Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്

പ്രവാസികള്‍ക്ക് പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം, വെബസൈറ്റ് റെഡി

‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി

ബിജെപി നേതാവിനെ വധിക്കാൻ ശ്രമം; ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ കേസ്; ഗാർഹിക പീഡന പരാതി വ്യാജമെന്ന് പൊലീസ്

'പിതൃക്കള്‍ ഭൂമിയിലേക്ക്'; കര്‍ക്കടക വാവുബലി നാളെ, അറിയാം അമാവാസിയുടെ പ്രാധാന്യം