ഫയല്‍ ചിത്രം 
India

കേസ് പിന്നെയും പിന്നെയും മാറ്റിവയ്ക്കുന്നതില്‍ അരിശം, സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ് അക്രമം, കോടതി അടിച്ചുതകര്‍ത്തു

കേസ് പിന്നെയും പിന്നെയും മാറ്റിവയ്ക്കുന്നതില്‍ അരിശം, സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ് അക്രമം, കോടതി അടിച്ചുതകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേസ് പിന്നെയും പിന്നെയും മാറ്റിവയ്ക്കുന്നതില്‍ ഈര്‍ഷ്യ പൂണ്ട യുവാവ് കോടതി മുറി അടിച്ചുതകര്‍ത്തു. ഹിന്ദി സിനിമയിലെ ഹിറ്റ് ഡയലോഗ് വിളിച്ചുപറഞ്ഞ യുവാവ് ജഡ്ജിയുടെ പോഡിയം ഉള്‍പ്പെടെ തകര്‍ക്കുകയായിരുന്നു.

ഡല്‍ഹി ശാസ്ത്രി നഗര്‍ സ്വദേശിയായ രാകേഷ് ആണ് കര്‍കര്‍ദൂമ കോടതിയില്‍ അക്രമുണ്ടാക്കിയത്. 2016 മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് രാകേഷ് കോടതിയില്‍ എത്താന്‍ തുടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ദിവസം ഹാജരായപ്പോഴും കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇതില്‍ കലി പൂണ്ടാണ് യുവാവ് കോടതി മുറി അടിച്ചുതകര്‍ത്തത്.

ഹിന്ദി സിനിമ ദാമിനിയില്‍ സണ്ണി ഡിയോള്‍ പറയുന്ന തീയതി, പിന്നെയും തീയതി എന്ന ഡയലോഗ് പറഞ്ഞുകൊണ്ടായിരുന്നു രാകേഷിന്റെ അക്രമം. ഇയാള്‍ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ രാകേഷിനെ റിമാന്‍ഡ് ചെയ്തു. 

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT