അപകടത്തില്‍ തകര്‍ന്ന ഓട്ടോ/പിടിഐ 
India

35 ടണ്‍ ഭാരവുമായി കണ്ടയ്‌നര്‍ ട്രക്ക് ഓട്ടോയ്ക്കു മുകളിലേക്കു മറിഞ്ഞു; യാത്രക്കാര്‍ ചതഞ്ഞരഞ്ഞു മരിച്ചു

ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിനു മുന്നില്‍ വച്ച് രാവിലെ അഞ്ചരയോടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൂറ്റന്‍ കണ്ടയ്‌നര്‍ ട്രക്ക് ഓട്ടോറിക്ഷയ്ക്കു മുകളില്‍ മറിഞ്ഞുവീണ് ഓട്ടോ യാത്രക്കാരായ നാലു പേര്‍ മരിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

ട്രക്കില്‍ 35 ടണ്ണില്‍ ഏറെ ഭാരമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരി കയറ്റിയ ട്രക്ക് സോനിപ്പേട്ടില്‍നിന്നു തുഗ്ലക്കാബാദിലേക്കു പോവുകയായിരുന്നു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിനു മുന്നില്‍ വച്ച് രാവിലെ അഞ്ചരയോടെയാണ് അപകടം. 

ട്രക്ക് കണ്ടയ്‌നര്‍ ഉള്‍പ്പെടെ മറിഞ്ഞ് ഓട്ടോയ്ക്കു മുകളില്‍ വീഴുകയായിരുന്നു. പാടേ തകര്‍ന്ന ഓട്ടോയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടി. സംഭവ സ്ഥലത്തു തന്നെ നാലു പേരും മരിച്ചു. ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ട്രക്കിന്റെ ഡ്രൈവറും സഹായിയും ഒളിവിലാണ്. ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'