Delhi Airport Chaos 
India

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

'എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,' ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ നിര്‍ദേശങ്ങള്‍ പിന്തുടരുക ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം പറയുന്നു

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്.ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്‌നം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം, ശരാശരി 50 മിനിറ്റ് വരെയാണ് വിമാനങ്ങള്‍ വൈകുന്നത്.

Delhi Airport Chaos: Over 100 Flights Hit Due To Air Traffic Control Glitch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങി മേയര്‍ പദവി വിറ്റു'; തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്, വിപ്പ് കൈപ്പറ്റിയില്ല

ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്!

'ഇതുവരെയില്ലാത്ത പരിപാടി, കണക്ക് പുറത്തുവിടുന്നത് എന്തിനെന്ന് മനസിലാവുന്നില്ല'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നിവിൻ

ഇന്നലെ അൽപം ഓവറായി പോയോ! ഹാങ്‌സൈറ്റിയെ നേരിടേണ്ടത് എങ്ങനെ

'2011ല്‍ ഒല്ലൂരില്‍ സ്ഥാനാര്‍ഥിയാവേണ്ടതാണ്'; ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയുമെന്ന് നിജി ജസ്റ്റിന്‍

SCROLL FOR NEXT