പ്രതീകാത്മക ചിത്രം ഫയല്‍
India

'ശരീരത്തിൽ ബോംബ് വച്ച് വിമാനത്തിൽ യാത്രക്കാരി'- അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജ ഭീഷണി സന്ദേശം!

ഭീഷണി സന്ദേശം വന്നത് ഡൽഹി വിമാനത്താവളത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡൽഹി വിമാനത്താവളത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി. ശരീരത്തിൽ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡൽഹി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് സന്ദേശം വന്നത്. വെള്ളിയാഴ്ചയാണ് സന്ദേശം വന്നത്. അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. പിന്നിൽ അന്ധേരി സ്വദേശിയാണെന്നും കണ്ടെത്തി. ഇയാളുടെ സ്വന്തം അമ്മായിക്കെതിരായ വ്യക്തി വിരോധമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് എയർപോർട്ട് കൺട്രോൾ റൂമിലേക്ക് സന്ദേശം വന്നത്. വിമാനത്തിൽ 90 ലക്ഷം രൂപയുമായി ആൺ സുഹൃത്തിനെ കാണാൻ പോകുന്ന ബോംബ് ധരിച്ച സ്ത്രീയുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. അവിടെ നിന്നു അവർ ഉസ്ബെക്കിസ്ഥാനിലേക്ക് പോകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

സന്ദേശം മുംബൈയിലേക്ക് അയച്ച് പുലർച്ചെ 1.30നും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ ഡൽഹിയിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് അധികൃതർ പരിശോധിച്ചു. ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. എന്നാൽ അതിലൊന്നും സന്ദേശത്തിൽ പറഞ്ഞ ആളെ കണ്ടെത്താനായില്ല.

ഫോൺ കോൾ അനുസരിച്ച് സഹർ പൊലീസ് അന്ധേരിയിലെ വിലാസത്തിൽ നടത്തിയ അന്വേഷണം 60കാരിയിലേക്ക് എത്തി. അവർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിൽ കുടുംബ പ്രശ്നം കാരണം ഇവരുടെ മരുമകനാണ് വ്യാജ സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി രാജ്യത്ത് ഏതാണ്ട് 275ല‍ധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ വന്നിരുന്നു. അതിനിടെയാണ് ഈ സംഭവവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT