എയര്‍ ഇന്ത്യ വിമാനം ( Air India flight returns to Hong Kong) തിരിച്ചിറക്കി File
India

സാങ്കേതിക തകരാറെന്ന് സംശയം; ഹോങ്കോങ് - മുംബൈ വിമാനം തിരിച്ചിറക്കി

വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹോങ്കോങില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ( Air India flight returns to Hong Kong) തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ സംശയത്തെ തുടര്‍ന്ന് പെലറ്റ് ഇന്‍ കമാന്‍ഡ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ പരിശോധനകള്‍ക്ക് വേണ്ടി വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ഹോങ്കോങ് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.16 നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്.

നേരത്തെ ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന ഫ്രാങ്ക്ഫര്‍ട്ട് ഹൈദരാബാദ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ച് പറന്നിരുന്നു. ഹൈദരാബാദില്‍ ഇമെയില്‍ ആയി ലഭിച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ഇതിനിടെ, ഹജ്ജ് തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിതരാക്കിയ ശേഷം തീ കെടുത്തി. വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT