അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം 
India

പിസ വീട്ടിലെത്തിക്കാമെങ്കിൽ റേഷൻ എന്തുകൊണ്ട് പറ്റില്ല? വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞതിനെതിരെ കെജരിവാൾ

ഈ ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാഞ്ഞതിന് പിന്നാലെയാണ് പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ വാതിൽപ്പടി റേഷൻ വിതരണം എന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കോവിഡ് കാലത്തും പിസ വീടുകളിൽ ഡെലിവർ ചെയ്യാമെങ്കിൽ എന്തുകൊണ്ട് റേഷൻ ചെയ്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. ഈ ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. 

"അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയിൽ റേഷൻ വാങ്ങാൻ മടിക്കുന്ന ആളുകൾക്ക് ഇത് സഹായമാകും. രാജ്യതലസ്ഥാനത്തെ 72 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളെ സഹായിക്കുന്നതായിരുന്നു പദ്ധതി", കെജരിവാൾ പറഞ്ഞു. 

റേഷൻ കാർഡ് ഉടമകൾ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ വാങ്ങാൻ പദ്ധതി വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. സബ്‌സിഡികൾ സ്വീകരിക്കുന്നവർ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT