പ്രതീകാത്മക ചിത്രം 
India

ആറ് വര്‍ഷം ഒരുമിച്ച് താമസം; കുടുബപ്രശ്‌നത്തിന് പിന്നാലെ എസ്‌ഐയെ കോണ്‍സ്റ്റബില്‍ വെടിവച്ചു കൊന്നു

സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് 36കാരനായ വീരേന്ദ്ര നന്ദയുടെ തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്, പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യാസഹോദരനായ എസ്‌ഐയെ വെടിവച്ചു കൊന്നു. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ വിക്രം സിങ് തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് 36കാരനായ വീരേന്ദ്ര നന്ദയുടെ തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്ന സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഡല്‍ഹിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. ഹരിയാന പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണ് വീരേന്ദ്ര നന്ദ. ആറു വര്‍ഷമായി വിക്രം സിങ്ങും വീരേന്ദ്ര നന്ദയും ഒരുമിച്ചാണ് താമസം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്റെ റൈഫിള്‍ പിടിച്ചെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT