അതിഷി എഎപി പ്രവർ‌ത്തകർക്കൊപ്പം  പിടിഐ
India

ലീഡ് മാറിമറിഞ്ഞ് അനിശ്ചിതത്വം, ഒടുവില്‍ എഎപിക്ക് ആശ്വാസമായി അതിഷിക്ക് വിജയം

അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും 2795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ എംപി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറിഞ്ഞ ലീഡ് നില മൂലം നിലനിന്ന അനിശ്ചിതത്വങ്ങള്‍ പിന്നിട്ടാണ് അതിഷി വിജയം പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ തുടക്കഘട്ടങ്ങളില്‍ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്. യുവ നേതാവ് അല്‍ക്ക ലാംബയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ് വര്‍മയാണ് കെജരിവാളിനെ അട്ടിമറിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെജരിവാളിന്റെ ആദ്യ തോല്‍വിയാണ്.

ജങ്പുര മണ്ഡലത്തില്‍ എഎപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് പരാജയപ്പെടുത്തിയത്. 675 വോട്ടുകള്‍ക്കാണ് തര്‍വീന്ദര്‍ സിങിന്റെ വിജയം. ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ സൗരഭ് ഭരദ്വാജും തോറ്റു. ബിജെപിയുടെ ശിഖ റോയിയാണ് വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ