പ്രതീകാത്മക ചിത്രം 
India

നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചു; 16 കാരിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി; അയല്‍വാസികള്‍ പിടിയില്‍

44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നു പൊലീസ് അറിയിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍വച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് പീഡിപ്പിച്ചത്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍നിന്ന്  ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നു പൊലീസ് അറിയിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചിരുന്നു. 

ജൂണ്‍ 6 വൈകുന്നേരം സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുമ്പോഴായിരുന്നു വസന്ത് വിഹാര്‍ മാര്‍ക്കറ്റില്‍ വച്ച് പ്രതികളെ കണ്ടുമുട്ടിയതെന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. മദ്യം കുടിപ്പിച്ച ശേഷം തന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. മൂന്നാമത്തെയാള്‍ വഴിമധ്യേയാണ് കാറില്‍ കയറിയത്. 

ജൂലെ 6  രാത്രി 8.30ന് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 8 ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. വൈകാതെ തന്നെ പ്രതികള്‍ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു.  അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ മൂന്ന്് പേരും യുവാക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT