പ്രതീകാത്മക ചിത്രം 
India

'പൊലീസുകാർ മാതൃകയാകേണ്ടവർ'; മാസ്‌കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരേ നടപടി വേണമെന്ന് ഡൽഹി ഹൈക്കോടതി 

പൊലീസുകാർ രാജ്യത്തെ പൗരന്മാർക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മാസ്‌കും ഹെൽമെറ്റും ധരിക്കാത്ത പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. ഡൽഹി പൊലീസിലെ ആരെങ്കിലും ഡ്യൂട്ടിസമയത്ത് മാസ്‌ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാങ്‌വിയാണ് നിർദേശം നൽകിയത്. 

കോവിഡ് പ്രോട്ടോക്കോൾ ലംഘനമടക്കം പൊലീസുകാർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അഭിഭാഷകനായ ഷാലെൻ ഭരദ്വാജ് നൽകിയ അപ്പീലിലാണ് നിർദേശം. 2021 ഓഗസ്റ്റിൽ സദർ ബസാറിൽവച്ച് ഹെൽമെറ്റ് ധരിക്കാത്തതിന് ഷാലെൻ ഭരദ്വാജിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ തന്നെ ചോദ്യംചെയ്ത പൊലീസുകാർ മാസ്കും ഹെൽമെറ്റും ധരിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പൊലീസുകാർ രാജ്യത്തെ പൗരന്മാർക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാൻ പാടില്ലെന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT