വിളക്കുകാലില്‍ ഇടിച്ച് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിന് തകരാര്‍ സംഭവിച്ചപ്പോള്‍, ട്വിറ്റര്‍ 
India

പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു; തകരാര്‍

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. അരികിലുള്ള വൈദ്യതി വിളക്കുകാലില്‍ വിമാനത്തിന്റെ വലതുഭാഗത്തെ ചിറക് ഇടിക്കുകയായിരുന്നു. വിമാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി