ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേന 
India

രാഷ്ട്രീയനേട്ടത്തിനായി പരസ്യം; 97 കോടി തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍; ചട്ടമറിയില്ലേയെന്ന് ആം ആദ്മി

ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമപരമായി ഉത്തരവ് നിലനില്‍ക്കില്ല.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പരസ്യത്തിന് വേണ്ടി അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേന ഉത്തരവിട്ടു. 

എന്നാല്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് നിയമത്തയോ, ചട്ടത്തയോ കുറിച്ച് യാതൊരു ധാരണോ, അറിവോ ഇല്ല. ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമപരമായി ഉത്തരവ് നിലനില്‍ക്കില്ല. അദ്ദേഹം ബിജെപിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആടിക്കളിക്കുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലഫ്. ഗവര്‍ണറെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി. 15 വര്‍ഷമായി ബിജെപി ഭരിച്ചിരുന്ന എംസിഡിയില്‍ കെജരിവാളിന്റെ ആം ആദ്മി മഹാവിജയം സ്വന്തമാക്കിയിരുന്നു. 250ല്‍ 135 സീറ്റുകളും എഎപി നേടി.  തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരില്‍ എഎപിക്കെതിരായ നടപടി.
സുപ്രീംകോടതി ഉത്തരവുകളും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ലംഘിച്ചെന്നാണു സക്സേനയുടെ കണ്ടെത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT