പ്രതീകാത്മക ചിത്രം 
India

ചീറിപ്പാഞ്ഞ എസ് യുവി തടയാന്‍ ശ്രമിച്ചു, യുവാവിനെ ഇടിച്ചുവീഴ്ത്തി; ബോണറ്റില്‍ വലിച്ചിഴച്ച് പ്രതികാരം, 37കാരന്‍ ഗുരുതരാവസ്ഥയില്‍

അമിത വേഗത്തില്‍ എസ് യുവി ഓടിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട ശേഷം കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമിത വേഗത്തില്‍ എസ് യുവി ഓടിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട ശേഷം കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു. കാറില്‍ നിന്ന വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 37കാരന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലാണ് സംഭവം. ഗ്രേറ്റര്‍ കൈലാഷ് ഒന്നില്‍ താമസിക്കുന്ന ആനന്ദ് വിജയിനെയാണ് കാര്‍ കൊണ്ട് ഇടിപ്പിച്ചത്. വൈകീട്ട് നടക്കാന്‍ ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. 

രണ്ടു യുവാക്കള്‍ എസ് യുവി കാര്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂക്ഷിച്ച് വണ്ടി ഓടിക്കാന്‍ താക്കീത് ചെയ്ത ആനന്ദിനെ കാര്‍ ഇടിപ്പിച്ച് യുവാക്കള്‍ ദേഷ്യം തീര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റില്‍ വീണ ആനന്ദിനെ വലിച്ചിഴച്ചു. തുടര്‍ന്ന് റോഡില്‍ വീണ 37കാരന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ യുവാക്കള്‍ ആനന്ദിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ യുവാക്കള്‍ ഉപയോഗിച്ച എസ് യുവി കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT