പ്രതീകാത്മക ചിത്രം 
India

ചപ്പാത്തി നല്‍കിയില്ല; ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; പാര്‍ക്കില്‍ ഉറങ്ങിക്കിടന്ന പ്രതി അറസ്റ്റില്‍

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ചപ്പാത്തി പങ്കിടാന്‍ തയ്യാറാകത്തിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് 26കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി കരോള്‍ബാഗിലായിരുന്നു സംഭവം.

നാല്‍പ്പതുകാരനായ മുന്ന എന്നയാളാണ് കൊല്ലപ്പെട്ടത്. ആഗ്ര സ്വദേശിയായ ഫിറോസ് ഖാനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജൂലായ് 26ാം തീയതിയാണ് റോഡില്‍ ഒരാള്‍ ബോധമില്ലാതെ കിടക്കുന്നതായി വിവരം ലഭിച്ചു. നാട്ടുകാര്‍ തന്നെ ഇയാളെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നതായും പൊലീസ് പറയുന്നു. 

ഹോട്ടലില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം ഡ്രൈവറും മറ്റൊരാളും ചേര്‍ന്ന് ഓട്ടേയില്‍ നിന്ന് കഴിക്കുന്നതിനിടെ മദ്യപിച്ചെത്തിയ യുവാവ് ഇവരോട് ഭക്ഷണം ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ യുവാവിന് ഒരു ചപ്പാത്തി നല്‍കുകയും ചെയ്തു. അതുകഴിച്ച് കഴിഞ്ഞപ്പോള്‍ അടുത്ത ചപ്പാത്തി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ മുന്ന തയ്യാറായില്ല. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫിറോസ് ഖാന്‍ കുത്തുകയായിരുന്നെന്ന് സെന്‍്ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കരോള്‍ ബാഗില്‍ പാര്‍ക്കില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

അപകടത്തില്‍ മരിച്ചെന്ന് കരുതി, പക്ഷേ വിരലുകള്‍ ചലിച്ചു; ചക്രക്കസേരയില്‍ സിവില്‍ സര്‍വീസിന്റെ നെറുകിലെത്തിയ ആതിര

മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം

SCROLL FOR NEXT