വളര്‍ത്തുനായയ്ക്കും ഉടമയ്ക്കും നേരെ യുവാവിന്റെ പരാക്രമം, എഎന്‍ഐ 
India

അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു, ഇരുമ്പ് വടി കൊണ്ട് യുവാവിന്റെ പരാക്രമം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്- വീഡിയോ

അയല്‍വാസിയുടെ വളര്‍ത്തുനായ തന്റെ നേര്‍ക്ക് കുരച്ചതിന് യുവാവിന്റെ പരാക്രമം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയല്‍വാസിയുടെ വളര്‍ത്തുനായ തന്റെ നേര്‍ക്ക് കുരച്ചതിന് യുവാവിന്റെ പരാക്രമം. യുവാവിന്റെ ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വളര്‍ത്തുനായയെയും ഇരുമ്പ് വടി കൊണ്ട് യുവാവ് ആക്രമിച്ചു.

ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ മേഖലയിലാണ് സംഭവം.  ഇരുമ്പു വടിയുമായി ഓടി വന്ന് യുവാവ് വളര്‍ത്തുനായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്റെ നേര്‍ക്ക് വളര്‍ത്തുനായ കുരച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇത് തടയാന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് അടിയേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT