Delhi police commando, four months pregnant, dies  X
India

ഭര്‍ത്താവിന്റെ ക്രൂര പീഡനം: നാല് മാസം ഗര്‍ഭിണിയായ ഡല്‍ഹി പൊലീസ് കമാന്‍ഡോ കൊല്ലപ്പെട്ടു

അഞ്ച് ദിവസം ജീവന് വേണ്ടി പോരാടിയ ജനുവരി 27നാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ വെച്ച് കാജല്‍ മരണത്തിന് കീഴടങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല് മാസം ഗര്‍ഭിണിയായ, 27 കാരിയായ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തെത്തുടര്‍ന്ന് മരിച്ചു. ജനുവരി 22നാണ് സംഭവം. മോഹന്‍ ഗാര്‍ഡനിലെ വീട്ടില്‍ വെച്ചാണ് കാജല്‍ ചൗധരിയെന്ന പൊലീസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രതിരോധമന്ത്രാലയത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് അങ്കുറിനെ അറസ്റ്റ് ചെയ്തു.

അഞ്ച് ദിവസം ജീവന് വേണ്ടി പോരാടിയ ജനുവരി 27നാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ വെച്ച് കാജല്‍ മരണത്തിന് കീഴടങ്ങുന്നത്. ആ്ക്രമിക്കുന്നതിന് തൊട്ട് മുമ്പ് കാജലിന്റെ സഹോദരന്‍ നിഖിലിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നതായി പറയുന്നു. കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹോദരീ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നീട് തെളിവായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അയാള്‍ എന്റെ സഹോദരിയെ കൊല്ലാന്‍ പോവുകയാണെന്ന് പറഞ്ഞു. അതിന് ശേഷം അവളുടെ നിലവിളി കേട്ടു. കോള്‍ കട്ടായി. മിനിറ്റുകള്‍ക്ക് ശേഷം അങ്കുര്‍ വീണ്ടും വിളിച്ച് കാജല്‍ മരിച്ചുവെന്നും ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടുവെന്നും കാജലിന്റെ സഹോദരന്‍ നിഖില്‍ പറഞ്ഞു. ഒരു ശത്രുപോലും അവളോട് ഇത്രയും വലിയ ക്രൂരത കാണിക്കില്ല. അവളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നിലധികം പരിക്കുകള്‍ ഉണ്ടായിരുന്നു.

കാജലിനെ ആദ്യം വാതിലിന്റെ ഫ്രെയിമില്‍ ഇടിച്ച ശേഷം ഡംബെല്‍ ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. അങ്കുറിനും ബന്ധുക്കള്‍ക്കും എതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് കേസെടുത്തു. വിവാഹത്തില്‍ പണവും സ്വര്‍ണാഭരണങ്ങളും ബുള്ളറ്റും കൊടുത്തിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീണ്ടും വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുവെന്ന് കാജലിന്റെ പിതാവ് പറഞ്ഞു. മറ്റാരെയെങ്കിലും വിവാഹം കഴിച്ചിരുന്നുവെങ്കില്‍ കാര്‍ കിട്ടുമായിരുന്നുവെന്ന് മരുമകന്‍ പറഞ്ഞതായും പിതാവ് പറഞ്ഞു. വിവാഹത്തിനായി ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചുവെന്നും അതെല്ലാം ലോണ്‍ എടുത്തുന്നതാണെന്നും കാജലിന്റെ അമ്മ പറഞ്ഞു. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Delhi police commando, four months pregnant, dies after assault by husband; Brother recounts chilling phone call

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

ജീത്തു ജോസഫിന്റെ ആവറേജ് ത്രില്ലർ; 'വലതുവശത്തെ കള്ളൻ'- റിവ്യൂ

'എനിക്ക് പാര്‍ലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാല്‍ ഊളമ്പാറയ്ക്ക് അയക്കണം': വെള്ളാപ്പള്ളി നടേശന്‍

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ, ബിടെക്, സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT