പ്രതീകാത്മക ചിത്രം 
India

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും

അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍  നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍  നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി. 

വായൂമലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളില്‍ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും സര്‍ക്കാര്‍ നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വായുമലിനീകരണം കുറയ്ക്കാന്‍ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞാഴ്ച തലസ്ഥാന നഗരപ്രദേശങ്ങളില്‍ നിര്‍മാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT