വീഡിയോ ദൃശ്യത്തിൽ നിന്ന് 
India

ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല; 16 കാരിയെ ആൺസുഹൃത്ത് കുത്തി വീഴ്ത്തി; തലയിലേക്ക് പാറക്കല്ല് ഇട്ട് കൊലപ്പെടുത്തി

രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ച് വൈകീട്ട് സാക്ഷിയും സഹിലും തമ്മില്‍ വഴക്കുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കി വീണ്ടും അതിക്രൂര കൊലപാതകം. 16 വയസ്സുള്ള പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ രോഹിണിയില്‍ ഇന്നലെയായിരുന്നു സംഭവം. 

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സാക്ഷി ദീക്ഷിത് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സഹില്‍ എന്ന ബോയ്ഫ്രണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. 

രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ച് വൈകീട്ട് സാക്ഷിയും സഹിലും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സഹില്‍ കത്തി ഉപയോഗിച്ച് സാക്ഷിയെ തുരുതുരെ കുത്തി. 20 ഓളം തവണയാണ് കുത്തിയത്.

നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. 

ഇതിനുശേഷം പോയ പ്രതി തിരികെ വന്ന് വീണ്ടും പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പലതവണ ഇട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചവിട്ടുകയും ചെയ്തശേഷമാണ് സ്ഥലത്തു നിന്നും പോയത്. 

സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് പോകുന്ന വഴിക്കാണ് സാക്ഷിക്കു നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുപതുകാരനായ അക്രമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍