പ്രതീകാത്മക ചിത്രം 
India

പിരിയാന്‍ തീരുമാനിച്ചു; ഭര്‍ത്താവിന് 'ഐ ലവ് യൂ' മെസേജ്; അഞ്ചാം നിലയില്‍ നിന്ന് ചാടി സ്ത്രീ ജീവനൊടുക്കി

ഇരുവരും വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ ഭര്‍ത്താവിന് 'ഐ ലവ് യു' എന്നു ഫോണില്‍ സന്ദേശമയച്ചിരുന്നതായും പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും വിവാഹിതയായ സ്ത്രീ ചാടി മരിച്ചു.ഡല്‍ഹി മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ ആണ് മരിച്ചത്. 52 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാറില്‍ പുറത്തുപോയിരുന്ന ഭര്‍ത്താവ്, തിരിച്ച് അപ്പാര്‍ട്ട്‌മെന്റ് പരിസരത്തേയ്ക്ക് കയറിയ ഉടനാണ് നേഹ താഴേയ്ക്കു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ ഭര്‍ത്താവിന് 'ഐ ലവ് യു' എന്നു ഫോണില്‍ സന്ദേശമയച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചാടുന്നതിന്റെ ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

നേഹയുടെ ഫോണും സിസിടിവി ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. നേഹയ്ക്കും ധരമിനും ഒരു മകനും മകളുമുണ്ട്. ഇരുവരും യുഎസിലാണ്. ഇവര്‍ ഡല്‍ഹിയിലെത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT