ഫയല്‍ ചിത്രം 
India

യുവതിയെ തട്ടിക്കൊണ്ടുപോയി, രണ്ടുദിവസം കൂട്ടബലാത്സംഗം; സ്വകാര്യഭാഗത്ത് കമ്പി കുത്തിക്കയറ്റി; ഗുരുതരാവസ്ഥയില്‍

സ്ത്രീയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്


ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റ് ചെയ്തതായി പൊലീസ്. അഞ്ചംഗ സംഘത്തിലെ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ ആശ്രമം റോഡില്‍ 38 വയസുകാരിയായ ഡല്‍ഹി സ്വദേശിനിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ബലാത്സംഗത്തിനിടെ പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്തു കയറ്റിയ ഇരുമ്പുവടി ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാധി മലിവാല്‍ ട്വീറ്റ് ചെയ്തു. യുവതിയുമായി മുന്‍ വൈരാഗ്യമുള്ളവരാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ സ്വത്തുതര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തശേഷം ഞായറാഴ്ച രാത്രി ഗാസിയാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കു മടങ്ങുന്നതിനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയ തട്ടിക്കൊണ്ടു പോയത്. അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടു ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുവടി കയറ്റുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം