കൊടും ചൂടില്‍ കുട്ടിയെ കെട്ടിയിട്ട നിലയില്‍ 
India

ഹോം വര്‍ക്ക് ചെയ്തില്ല, കൊടും ചൂടില്‍ എട്ടുവയസ്സുകാരിയെ ടെറസില്‍ കൈയും കാലും കെട്ടിയിട്ടു; അമ്മയുടെ ക്രൂരത 

ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിക്ക് നേരെ അമ്മയുടെ കൊടും ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിക്ക് നേരെ അമ്മയുടെ കൊടും ക്രൂരത. കടുത്ത ചൂടില്‍  കൈയും കാലും കെട്ടിയിട്ട് വീടിന്റെ ടെറസില്‍ എട്ടുവയസ്സുകാരിയെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കാരവാള്‍ പ്രദേശത്താണ് സംഭവം. വീടിന്റെ ടെറസിന് മുകളില്‍ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു എട്ടു വയസ്സുകാരി. രക്ഷപ്പെടാന്‍ കഴിയാതെ കുട്ടി അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡല്‍ഹി കടുത്ത ചൂടില്‍ വെന്തുരുകുമ്പോഴാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. കടുത്ത വെയിലില്‍ പൊള്ളലേറ്റാണ് കുട്ടിയെ കരഞ്ഞത്.

ഹോം വര്‍ക്ക് ചെയ്യാത്തതിന് കുട്ടിക്ക് ശിക്ഷ നല്‍കിയതാണ് എന്ന് അമ്മ സമ്മതിച്ചു. അഞ്ചുമുതല്‍ ഏഴുമിനിറ്റ് നേരം മാത്രമാണ് കുട്ടിയെ ടെറസില്‍ കിടത്തിയതെന്നും അമ്മ പറയുന്നു. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

വിമാനത്താവളത്തിൽ മാസ്ക് നിർബന്ധം; പുതിയ മാർ​ഗനിർദേശവുമായി ഡിജിസിഎ
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT