വഡോദര: ലോകത്ത് കോവിഡ് വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മരിച്ചുപോയ ഒരാള്ക്ക് കോവിഡ് വാക്സിന് സർട്ടിഫിക്കറ്റ് നൽകി ആരോഗ്യവകുപ്പ്. ഗുജറാത്തിലാണ് ഈ വിചിത്ര സംഭവം.
മൂന്ന് വര്ഷം മുന്പ് മരിച്ച ഗുജറാത്തിലെ ഉപ്ലേത ഗ്രാമത്തിലെ ഹര്ദാസ്ഭായിയുടെ പേരിലാണ് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ സര്ട്ടിഫിക്കറ്റ് നൽകിയത്. കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അയച്ച് നൽകുകയായിരുന്നു.
2018ലാണ് ഇയാൾ മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോള് കോവിഡ് വാക്സിന് സര്ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് കുടുംബം. രാജ്യമെമ്പാടും കോവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates