പ്രതീകാത്മക ചിത്രം 
India

കുട്ടിയുടെ ഇഷ്ടം അതായിരിക്കാം, പക്ഷേ...; സംരക്ഷണ ചുമതലയില്‍ എല്ലാ വശവും പരിഗണിക്കണമെന്ന് സുപ്രീം കോടതി

അമ്മയോടൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് കുട്ടി അറിയിച്ചത് അനുസരിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടിയുടെ ഇഷ്ടവും ഉത്തമ താത്പര്യവും രണ്ടാണെന്നും സംരക്ഷണ ചുമതലയില്‍ തീരുമാനമെടുക്കുമ്പോള്‍ കോടതി ഇക്കാര്യം പരിഗണിക്കണമെന്നും സുപ്രീം കോടതി. എല്ലാ വശങ്ങളും പരിഗണിച്ച് കുട്ടിയുടെ ഉത്തമ താത്പര്യത്തിന് ഉതകുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറും സിടി രവികുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കുട്ടിയെ അമ്മ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അമേരിക്കയിലുള്ള പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. കര്‍ണാടക ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ്  പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.

കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിനാണെന്ന് അമേരിക്കയിലെ കോടതികള്‍ വിധിച്ചിട്ടുള്ളതാണെന്ന് പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു വിരുദ്ധമായി കുട്ടിയോടൊപ്പം ഇന്ത്യയിലേക്കു വരികയാണ് അമ്മ ചെയ്തത്. കുട്ടിക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്നും അവിടെ ജനിച്ചു വളര്‍ന്നതാണെന്നും പിതാവ് അറിയിച്ചു.

അമ്മയോടൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് കുട്ടി അറിയിച്ചത് അനുസരിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് സുപ്രീം കോടതി എടുത്തു പറഞ്ഞു. എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ കുട്ടിയുടെ ഇഷ്ടവും ഉത്തമ താത്പര്യവും ഒന്നാവണമെന്നില്ല. എല്ലാ വശങ്ങളും പരിഗണിച്ചു വേണം കോടതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. കുട്ടിയെ അമേരിക്കയില്‍ തിരിച്ച് എത്തിക്കാനുള്ള യുഎസ് കോടതി വിധി കുട്ടിയുടെ താത്പര്യത്തിന് അനുസരിച്ചുള്ളതാണെന്നു വേണം മനസ്സിലാക്കാന്‍. കുട്ടി അമേരിക്കന്‍ പൗരനാണ്. അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ വളര്‍ന്നതാണ്. സ്വാഭാവിക പൗരന്‍ എന്ന നിലയില്‍ അവിടെ അവനു കൂടുതല്‍ സാധ്യതകളുണ്ടെന്ന് കോടതി വിലയിരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

'എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍...'; 'മെഡിസിന്‍ അലര്‍ജി' ടാറ്റു ചെയ്ത് വീണ നായര്‍, വിഡിയോ

'ടിപ്പുവിന്റെ പടയോട്ട കാലത്തെ പല സാധനങ്ങളും ‌പല പറമ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്'; 'സത്യത്തിൽ സംഭവിച്ചത്' തിയറ്ററുകളിലേക്ക്

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

'ബ്ല്യൂട്ടി പാർലറിൽ പോകാനൊന്നും നേരമില്ലായിരുന്നു, അന്ന് ചർമം സംരക്ഷിച്ചത് ​ഗ്ലിസറിൻ'; ചില്ലറയല്ല നടി ഷീലയുടെ ഈ ബ്ല്യൂട്ട് ടിപ്പ്

SCROLL FOR NEXT