ഭരണഘടനയെ വണങ്ങുന്ന മോദി ട്വിറ്റര്‍
India

'എന്റെ ജീവിതം ഭരണഘടനയുടെ മൂല്യങ്ങൾക്കായി സമർപ്പിച്ചത്'- മോദി

എക്സില്‍ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട ജീവിതമാണു തന്റേതെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ‍‍ഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ മുന്നണി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഭരണ ഘടന നെറുകയിൽ വച്ച് വണങ്ങുന്ന ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ്.

മോദിയുടെ കുറിപ്പ്

'എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ​​ബാബാ സാഹേബ് അംബേദ്കർ നൽകിയ ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങൾക്കായി സമർപ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാർക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്'- അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി മോദി സന്ദർശിച്ചു. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷമാണു മോദിയുടെ സന്ദർശനം

എൻഡിഎയുടെയും ലോക്സഭയിലെ ബിജെപിയുടെയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് ഉടൻ അവകാശവാദം ഉന്നയിക്കും. ഒൻപതാം തീയതി ആറ് മണിക്കായിരിക്കും മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

SCROLL FOR NEXT