രാമക്ഷേത്രത്തിന്റെ മാതൃകാരൂപം /ഫോട്ടോ റോയിട്ടേഴ്‌സ്‌ 
India

രാമക്ഷേത്രനിര്‍മ്മാണത്തിനായി രത്‌നവ്യാപാരി നല്‍കിയത് 11 കോടി; ആദ്യസംഭാവന രാഷ്ട്രപതി വക; 5,01,000

ഗോവിന്ദഭായ് ദോലാക്യയെന്ന രത്‌നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രത്‌നവ്യാപാരി സംഭാവനയായി നല്‍കിയത് 11 കോടി രൂപ.   ഗോവിന്ദഭായ് ദോലാക്യയെന്ന രത്‌നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്. പണം കൈമാറുന്ന ചടങ്ങില്‍ ആര്‍എസ്എസ് നേതാക്കളും സംബന്ധിച്ചു. 

ഗുജറാത്തിലെ സൂറത്തിലെ രത്‌നവ്യാപാരിയാണ് ഗോവിന്ദഭായ്. രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വര്‍ഷങ്ങളായി ആര്‍എസ്എസ് സഹയാത്രികനാണ്. ആര്‍എസ്എസും വിഎച്ച്പിയും അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി ഇന്ന് മുതലാണ് സംഭാവന സ്വീകരിച്ച് തുടങ്ങിയത്.

സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടി രൂപ സംഭാവന നല്‍കി. സൂറത്തിലെ തന്നെ വിവിധ വ്യാപാരികള്‍ അഞ്ച് മുതല്‍ 21 ലക്ഷം വരെ സംഭാവന നല്‍കി. ബിജെപിയുടെ ട്രഷററായ സുരേന്ദ്ര പട്ടേല്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യസംഭാവന നല്‍കിയത്. അഞ്ച് ലക്ഷത്തി ആയിരം രൂപയാണ് രാജ്യത്തെ പ്രഥമ പൗരന്‍ സംഭാവനയായി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT