ഡിസിസി പ്രസിഡന്റിന്റെ വിവാദ പ്രസംഗം/വിഡിയോ ദൃശ്യം 
India

'അധികാരത്തിലെത്തിയാല്‍ ആ ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും'; ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്, കേസ് - വിഡിയോ

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവു ശിക്ഷയ്ക്കു വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവു ശിക്ഷയ്ക്കു വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് വിധിച്ച സൂറത്ത് കോടതി ജഡ്ജി എച്ച് വര്‍മ്മയുടെ നാവ് മുറിച്ചെടുക്കുമെന്നാണ് ഡിണ്ടിഗലിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മണികണ്ഠന്റെ ഭീഷണി. പ്രസംഗം വൈറല്‍ ആയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

കോണ്‍ഗ്രസിന്റെ എസ്.സി/ എസ്.ടി. വിഭാഗത്തിന്റെ പ്രതിഷേധത്തിലായിരുന്നു മണികണ്ഠന്റെ പരാമര്‍ശം. പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ: 'മാര്‍ച്ച് 23ന്, സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേട്ടോളൂ ജഡ്ജി എച്ച് വര്‍മ്മ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് അറുത്തെടുക്കും.'

പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മണികണ്ഠനെതിരെ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു