രോഹിത് ദാമോദരന്‍ 
India

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സംവിധായകന്‍ ശങ്കറിന്റെ മകളുടെ ഭര്‍ത്താവിനെതിരെ കേസ്

പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകനെതിരെ പൊലീസ് കേസ് എടുത്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എടുത്തിരിക്കുന്നത്

ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. മറ്റ് നാല് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്‌ചെം മധുര പാന്തേഴ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് മേട്ടുപാളയം പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുക്കുയായിരുന്നു

സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT