woman sits on road in Gujarat's Vadodara causing chaos 
India

'20 രൂപയ്ക്ക് ആറ് പാനിപൂരി നല്‍കിയില്ല'; കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ യുവതിയുടെ പ്രതിഷേധം, ഗതാഗത തടസം

വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആയിരുന്നു യുവതിയും പാനിപൂരി കച്ചവടക്കാരനും തമ്മിലുള്ള തര്‍ക്കം അരങ്ങേറിയത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പാനിപൂരി കച്ചവടക്കാരനും യുവതിയും തമ്മില്‍ തര്‍ക്കം. പാനിപൂരി എണ്ണം കുറിച്ച് കച്ചവടക്കാരന്‍ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആയിരുന്നു യുവതിയും പാനിപൂരി കച്ചവടക്കാരനും തമ്മിലുള്ള തര്‍ക്കം അരങ്ങേറിയത്. 20 രൂപയ്ക്ക് നാല് പാനിപൂരി നല്‍കിയ കച്ചവടക്കാരന്റെ നടപടിയാണ് യുവതിയെ പ്രകോപിപ്പിച്ചത്. ആറ് പാനിപൂരി നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. കച്ചവടക്കാരന്‍ ഇതിന് വിസമ്മതിച്ചതോടെ സ്ത്രീ പ്രതിഷേധിക്കുകയായിരുന്നു. രണ്ടെണ്ണം കൂടി നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവതി റോഡില്‍ കുത്തിയിരിക്കുകയും ആളുകള്‍ കൂടിയതോടെ ഗതാഗത തടസം രൂപപ്പെടുകയുമായിരുന്നു.

തര്‍ക്കം വാഹന ഗതാഗതത്തെ ബാധിച്ചതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസിനോടും യുവതി മതിയായ പാനിപൂരി നല്‍കിയില്ലെന്ന് അറിയിച്ചു. കരഞ്ഞുകൊണ്ടായിരുന്നു യുവതി ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

 A street-food dispute over two missing panipuris turned into a dramatic public spectacle in Vadodara’s bustling Sursagar area on Thursday evening, halting traffic and drawing a massive crowd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു

'തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല...';വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

'അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ദിലീപ് നിയമ നടപടിക്ക്

രാഹുലിന്റെ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

SCROLL FOR NEXT